
ദോഹ/ബ്രസ്സൽസ്: എനർജി ഡ്രിങ്ക് വിപണിയിലെ ഗ്ലോബൽ ലീഡറായ റെഡ് ബുള്ളിനെതിരെയൂറോപ്യൻ യൂണിയൻ ആന്റിട്രസ്റ്റ് അന്വേഷണം ആരംഭിച്ചു. വിപണി ആധിപത്യം റെഡ് ബുൾ ദുരുപയോഗം ചെയ്തുവെന്ന സംശയവും, അതുവഴി യൂറോപ്യൻ ഉപഭോക്താക്കൾക്ക് ഉയർന്ന വിലയും കുറഞ്ഞ തിരഞ്ഞെടുപ്പും ഉണ്ടാക്കിയിരിക്കാമെന്ന ആശങ്കയുമാണ് അന്വേഷണത്തിന്റെ അടിസ്ഥാനം.
യൂറോപ്യൻ കമ്മീഷൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, റെഡ് ബുൾ യൂറോപ്പിലെ പ്രധാന റീട്ടെയിൽ പങ്കാളികൾക്ക് — പ്രത്യേകിച്ച് സൂപ്പർമാർക്കറ്റുകളും ഫ്യൂവൽ സ്റ്റേഷൻ സ്റ്റോറുകളും — സാമ്പത്തികവും മറ്റ് പ്രോത്സാഹനങ്ങളും നൽകി 250ml–നെ മിക്കുന്ന മത്സര എനർജി ഡ്രിങ്കുകൾ ഷെൽഫിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ.
കമ്മീഷൻ സൂചിപ്പിച്ചതനുസരിച്ച്, ചില രാജ്യങ്ങളിൽ, പ്രത്യേകിച്ച് നെതർലാൻഡ്സിൽ, മത്സര ബ്രാൻഡുകളുടെ ഷെൽഫ് വിജിബിലിറ്റി കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന സംശയവും നിലനിൽക്കുന്നു.
2023-ൽ EU ഉദ്യോഗസ്ഥർ റെഡ് ബുൾ ഓഫിസുകളിൽ നടത്തിയ റെയ്ഡിനെ കമ്പനി കോടതിയിൽ ചോദ്യം ചെയ്തിരുന്നുവെങ്കിലും, ഈ വർഷം ഒക്ടോബറിൽ EU കോടതിയിൽ നിന്ന് റെയ്ഡ് നിയമാനുസൃതമായിരുന്നു എന്ന വിധി ലഭിച്ചതോടെ അന്വേഷണം ശക്തിപ്രാപിച്ചു.
വില ഉയർത്തൽ, വിപണി നിരോധന രീതികൾ, ഉപഭോക്തൃ തിരഞ്ഞെടുപ്പ് കുറയൽ എന്നിവയിലേക്ക് നയിച്ചിട്ടുണ്ടോ എന്ന് വ്യക്തപ്പെടുത്തുന്നതിനാണ് അന്വേഷണമെന്ന്
EU മത്സര കമ്മീഷണർ തെരേസ റിബൈറ വ്യക്തമാക്കി.
കമ്മീഷന്റെ ഈ നടപടിയെ യൂറോപ്യൻ ഭക്ഷ്യ–പാനീയ വിതരണ ശൃംഖലയിലെ മത്സരനിയമ നടപ്പാക്കൽ ശക്തിപ്പെടുന്ന നടപടികളുടെ ഭാഗമായാണ് കാണുന്നത്.
അന്വേഷണത്തിന് EU നിശ്ചിത സമയപരിധി നല്കിയിട്ടില്ല. ......
ദോഹ: ഖത്തറിലെ കോളേജ് അലുംനികളുടെ സംഘടനയായ കോൺഫഡറേഷൻ ഓഫ് കോളേജ് അലുംനി കേരള - കാക് ഖത്തർ സംഘടിപ്പിച്ച ഇന്റർ കോളേജിയറ്റ് കലോത്സവത്തിൽപി എസ് എം ഒ കോളേജിന് ഓവറാൾ കിരീടം.
നാല് ദിവസങ്ങളിലായി
14 കോളേജ് അലുംമ്നികളിൽ നിന്നും
ഏകദേശം 1000 ഇൽ അധികം കലാകാരന്മാർ വ്യക്തിഗത-സംഘ ഇനങ്ങളിൽ മാറ്റുരച്ചു. 200 പോയിന്റു നേടിയാണ് തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഖത്തർ അലുമിനി (പാഖ് ഖത്തർ) ഓവറോൾ ചാമ്പ്യന്മാരായത്. തുടർച്ചയായി നാല് തവണ ചാമ്പ്യന്മാരായ കായംകുളം എംഎസ്എം കോളേജിനെ മറികടന്നാണ് പി എസ് എം ഒ കോളേജ് ചാമ്പ്യൻമാരായത്.
175 പോയിന്റുമായി എം എസ് എം കോളേജ് അലുംനി രണ്ടാം സ്ഥാനത്തും 105 പോയിന്റ് നേടി എസ് എൻ കോളേജ് നാട്ടിക അലുംനി മൂന്നാം സ്ഥാനവും നേടി.
ഹാമിൽട്ടൻ സ്കൂളിൽ സംഘട്ടിപ്പിച്ച സമാപന സമ്മേളനം ചലച്ചിത്ര താരം ഐശ്വര്യ രാജീവ് ഉത്ഘാടനം ചെയ്തു. ചലച്ചിത്രതാരം ഹരിപ്രശാന്ത് വർമ്മ ചടങ്ങിൽ മുഖ്യാതിഥിയായി. ......
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രതിവാര കലാവിരുന്നായ ബുധനാഴ്ച ഫിയസ്റ്റയിൽ
ശിശുദിനാഘോഷ പരിപാടിൾഅരങ്ങു ണർത്തി.
ഐ സി സി അശോക ഹാളിൽനടന്ന പരിപാടിയിൽ ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വൈവിധ്യങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.ഐസിസി കലാസാംസ്കാരിക വിഭാഗം മേധാവി നന്ദിനി അബ്ബഗൗണിആഘോഷപരിപാടികൾ ഉദ്ദ്ഘാടനംചെയ്തു.ഇന്ത്യ എംബസിയിലെ കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി & കോൺസുലർ) ഡോ. വൈഭവ് എ. ......
മക്ക: സൗദി അറേബ്യയിൽ കനത്ത മഴ. സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ പെയ്ത കനത്ത മഴയിൽ റോഡു ഗതാഗതം താറുമാറായി.......
ദോഹ: ഖത്തർ ചാരിറ്റി (Qatar Charity) രാജ്യത്തെ സേവനദാതാക്കളുടെ പിന്തുണയോടെ ഗസയിലെ കുട്ടികൾക്ക് 45,000 സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. ‘Labbeh Gaza: Commitment and Solidarity’ എന്ന ക്യാമ്പെയ്ന്റെ ഭാഗമായാണ് ഈ പദ്ധതി ‘Back to Class’ എന്ന പേരിൽ നടപ്പാക്കിയത്.
പദ്ധതിയുടെ ഭാഗമായി, യുദ്ധത്തിൽ നശിച്ച ക്ലാസ് മുറികൾ നവീകരിച്ച് സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കുകയും അധ്യാപകരുടെ ജീവിതനില മെച്ചപ്പെടുത്തുന്നതിനായി പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുന്നു. ......
ദോഹ: ഖത്തർ അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രി ഡോ. മറിയം ബിന്ത് അലി ബിൻ നാസർ അൽ മിസ്നദ് പാലസ്തീൻ സർക്കാരിന്റെ ഓപ്പറേഷൻ റൂം അംഗങ്ങളുമായി വീഡിയോ സമ്മേളനം നടത്തി. ......
ദോഹ:ലോകതാരങ്ങൾ വളർന്നമണ്ണിൽയുവതാരങ്ങളുടെ ഉത്സവമായി
ഫിഫ അണ്ടർ–17 ലോകകപ്പ് ഖത്തർ 2025. മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിൽ പ്രതിദിനം എട്ട് മത്സരങ്ങൾ വരെ സംഘടിപ്പിച്ചതിലൂടെ ആരാധകർക്ക് ഒരേ ടിക്കറ്റിലൂടെ പല കളികളും കാണാനുള്ള അവസരം ലഭിച്ചു.
52,000-ത്തിലധികം കാണികൾ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കണ്ട് ഖത്തറിന്റെ ഫുട്ബോൾ ആവേശം തെളിയിച്ചു. വൈകല്യമുള്ള ആരാധകർക്കായി വീൽചെയർ സീറ്റുകൾ, സെൻസറി സഹായ മുറികൾ, ശ്രവ്യ വിവരണ സേവനങ്ങൾ എന്നിവയും ഒരുക്കിയിരുന്നു.
ലോകത്തെ പ്രമുഖ ക്ലബ്ബുകളിൽ നിന്നുള്ള 130 സ്കൗട്ടുകൾ പുതുമുഖ താരങ്ങളെ നിരീക്ഷിക്കാൻ ഖത്തറിലെത്തിയതും ഈ ടൂർണമെന്റിന്റെ പ്രത്യേകതയായി. ......

ദോഹ: സ്കൂൾ വിദ്യാർത്ഥികളിൽ കാഴ്ചപ്രശ്നങ്ങൾ നേരത്തേ കണ്ടെത്താൻ ആരോഗ്യമന്ത്രാലയം.
പൊതുജനാരോഗ്യ മന്ത്രാലയം (MoPH) വിദ്യാഭ്യാസ–ഉയർന്നവിദ്യാഭ്യാസ മന്ത്രാലയവും (MoEHE) പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (PHCC) സഹകരിച്ച്, സർക്കാർ–സ്വകാര്യ സ്കൂളുകളിലെ ആരോഗ്യപ്രവർത്തകർക്കായി കാഴ്ചപ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനുള്ള പരിശീലന ശില്പശാലകൾ സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിലെ കാഴ്ച സംബന്ധമായ അസുഖങ്ങൾ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയുകയും ചികിത്സയ്ക്കായി ശരിയായ മാർഗ്ഗത്തിലേക്ക് മാറ്റുകയും ചെയ്യാനുള്ള സ്കൂൾ–അധിഷ്ഠിത ദൃഷ്ടിശ്രവ്യ പരിശോധനാ പദ്ധതി നടപ്പാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
രാജ്യത്തെ സർക്കാർ, സ്വകാര്യ, കമ്മ്യൂണിറ്റി സ്കൂളുകളിലെ പ്രതിനിധികൾ പങ്കെടുത്ത ഈ പരിശീലനത്തിൽ കാഴ്ച ശക്തി അളക്കൽ, കാഴ്ച വ്യതിയാനങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയൽ, കണ്ണിന് പരിക്കേറ്റപ്പോൾ പ്രാഥമിക പരിചരണം എന്നിവയിൽ മാർഗ്ഗനിർദേശങ്ങൾ ലഭിച്ചു.“കുട്ടികളുടെ പ്രാരംഭ വർഷങ്ങളിൽ ദൃഷ്ടിശ്രവ്യ പരിശോധന ആരോഗ്യകരമായ കാഴ്ചവികസനത്തിന് അടിസ്ഥാനം ഒരുക്കുന്നു. പഠനങ്ങളിൽ നിന്നു തെളിഞ്ഞിട്ടുള്ളത് കുട്ടികൾ പ്രധാനമായും കാഴ്ചയിലൂടെയാണ് പഠനവുമായി ബന്ധപ്പെടുന്നതെന്ന്
MoPHയിലെ അസംക്രമ്യ രോഗനിവാരണ വകുപ്പിന്റെ ഡയറക്ടർ ഷെയ്ഖ് ഡോ. ......